രചന : വയലാര്‍
സംഗീതം : ദേവരാജന്‍
ഗായിക : എ പി കോമള
നാടകം : കതിരുകാണാക്കിളി (KPAC)
ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ്
വന്നുനില്‍ക്കാനൊരു മോഹം
ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ
ദാഹിച്ചു മോഹിച്ചു നിന്‍ പ്രേമയമുനയില്‍
താമര വള്ളം തുഴയാം ( ദാഹിച്ചു )
കരളിലുറങ്ങും കതിര്‍കാണാക്കിളി
കാത്തിരിപ്പൂ നിന്നെ
കാത്തിരിപ്പൂ നിന്നെ (ശര്‍ക്കര )
വീണുടയാതെയിരിക്കാന്‍ ജീവിത
വീണതരാം ഞാന്‍ കയ്യില്‍
കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി
കാഴ്ച വയ്ക്കാം മുന്നില്‍
ഹൃദയം നിറയെ സ്വപ്നവുമായ് നീ
മധുരം കിള്ളിത്തരുമോ (ഹൃദയം )
വിജനലതാ ഗൃഹ വാതിലില്‍ വരുമോ
വീണമീട്ടിത്തരുമോ വീണമീട്ടിത്തരുമോ (ശര്‍ക്കര (2 ) )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ