2012, ജൂൺ 27, ബുധനാഴ്‌ച

ചെമ്പാവു പുന്നെല്ലിന്‍


രചന :  റഫീഖ് അഹമ്മദ് 
സംഗീതം : ബിജിബാല്‍
ഗായിക : പുഷ്പവതി 
ചിത്രം : സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍




തന തിന്ന താനാ തിന്ത താനാ തിന്ന തിന്തിന്നോം 
തന തിന്ന താനാ തിന്ന താനാ തിന്ന തിന്തിന്നോം 

ചെമ്പാവു പുന്നെല്ലിന്‍ ചോറോ 
നിന്‍റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ     (തന തിന്ന ....)

മുളകരച്ചൊരുക്കിയ പരല്‍ മീനിന്‍ കറി കൂട്ടീ-
ട്ടെരിവ് കൊണ്ടിടംകണ്ണു തുടിച്ചവനേ              (തന തിന്ന ....)

പഞ്ചാരപ്പാലട പ്രഥമന്‍ 
തൂശനിലതന്നില്‍ വിളമ്പുമ്പോള്‍ ഒഴുകിടാതെ 
വലംകയ്യാല്‍ ഇടംകയ്യാല്‍  വടിച്ചിട്ടും തടുത്തിട്ടും 
പ്രണയം പോല്‍ പരക്കുന്ന മന:പ്പായസം 

മൂവാണ്ടന്‍ മാവിന്‍റെ കുളിര് 
വേനല്‍ കനലൂട്ടി വിരിഞ്ഞൊരു കനകച്ചെപ്പ്
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ

പഴം പുളിശ്ശേരി ചാറില്‍ പിടിക്കുമ്പോള്‍ വഴുക്കണ 
മധുരമാം പഴം പോലെ വലക്കുന്നോളേ               (തന തിന്ന ....)

വരിക്കപ്പൊന്‍ ചക്കേടെ മടല് 
കൊത്തി നനുനനെയരിഞ്ഞിട്ടങ്ങുടച്ചൊരുക്കി
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ


പഴുത്ത പ്ലാവിലകൊണ്ടു കയില്‍ കുത്തി ചുടുകഞ്ഞി
കുടിക്കുമ്പോള്‍ വിയര്‍പ്പാറ്റാനടുത്തുവായോ      (തന തിന്ന ....)

വേണ്മേഘപ്പത്തിരി താളില്‍ 
നല്ല താറാവിന്‍ ചൂടുള്ള നാടന്‍ കറി വേണ്ടേ 
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ


കുഴച്ചുടച്ചൊരുപിടി പിടിക്കുവാന്‍ വിളമ്പട്ടെ 
മുളം കുറ്റി നിറഞ്ഞ പുട്ടൊരിക്കല്‍ കൂടി               (തന തിന്ന ....(4))



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ