2012, ജൂലൈ 13, വെള്ളിയാഴ്‌ച

സ്വര്‍ഗ്ഗഗായികേ


ചിത്രം        : മൂലധനം 
രചന         : പി ഭാസ്കരന്‍ 
സംഗീതം  : ജി ദേവരാജന്‍ 
ഗായകന്‍ : കെ ജെ യേശുദാസ് 





സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ 
ഹൃദയമണിയറയില്‍ നിന്നെന്‍ കല്‍പന
മധുര ഭാഷിണിയായ് മന്ത്രിക്കുന്നൂ 
സ്വര്‍ഗ്ഗഗായികേ.....

മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന 
നാടന്‍ നവവധുവെന്നതു  പോലെ    (മൂടുപടം മാറ്റി...)
നവമീ ചന്ദ്രിക നിന്നുടെ മുന്നില്‍ 
നവനീതദലം വാരിത്തൂകി ... വാരിത്തൂകി ...
സ്വര്‍ഗ്ഗഗായികേ...

കുഞ്ഞു മേഘങ്ങളെ മുലകൊടുത്തുറക്കിയ
മഞ്ഞണിക്കുന്നുകള്‍ തോഴികളേപ്പോല്‍   (കുഞ്ഞു മേഘങ്ങളെ...)
മാമരയവനികയ്ക്കുള്ളില്‍ നിന്നീ
പ്രേമസംഗമം നോക്കുകയാവാം... നോക്കുകയാവാം...
സ്വര്‍ഗ്ഗഗായികേ ...

2012, ജൂലൈ 7, ശനിയാഴ്‌ച

കണ്ണാടിക്കയ്യില്‍


ചിത്രം       : പാവം പാവം രാജകുമാരന്‍ 
രചന        : കൈതപ്രം 
സംഗീതം : ജോണ്‍സന്‍ 
ഗായിക  : ചിത്ര 



കണ്ണാടിക്കയ്യില്‍ കല്യാണം കണ്ടോ 
കാക്കാത്തിക്കിളിയെ 
ഉള്ളത്തില്‍  ചെണ്ടുമല്ലിപ്പൂവെറിഞ്ഞോരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ                                      (കണ്ണാടിക്കയ്യില്‍...)

തളിരോലക്കൈനീട്ടും കതിരോനെ പ്പോലെ 
അവനെന്നെത്തേടിയെത്തുമ്പോള്‍                         (തളിരോലക്കൈനീട്ടും...)
പറയാന്‍ വയ്യാതെ പാടാന്‍ വയ്യാതെ 
കിളിവാതില്‍പ്പാതിയിലൂടെ കണ്‍കുളിരെ ഞാന്‍ കാണും  
കണ്ണോടുകണ്‍ നിറയും                                               (കണ്ണാടിക്കയ്യില്‍...)

ഇലനീലത്തിരിനീട്ടും പൊന്നരയാല്‍ക്കൊമ്പില്‍ 
അവനെന്നെക്കണ്ടിരുന്നാലോ 
ഒരു ജന്മം പോരാതെ മറു ജന്മം പോരാതെ 
തന്നെത്താന്‍ ഒരുനിമിനേരം ഒരു തുടിയായിച്ചേരും
കണ്ണോടുകണ്‍ നിറയും                                               (കണ്ണാടിക്കയ്യില്‍...)

മായപ്പൊന്‍മാനേ


ചിത്രം       : തലയണമന്ത്രം 
രചന        : കൈതപ്രം 
സംഗീതം : ജോണ്‍സണ്‍
ഗായിക  : ചിത്ര 

മായപ്പൊന്‍മാനേ നിന്നെത്തേടീ ഞാന്‍  
വര്‍ണപ്പൂ മെയ്യില്‍ തലോടാന്‍ മാത്രം 
നീലക്കണ്‍ കോണില്‍ നിലാവോ നിന്നുള്ളില്‍ 
തുളുമ്പും നൂറായിരമാശയേകും ഹിമാസാഗരമോ 
മായപ്പൊന്‍മാനേ നിന്നെക്കണ്ടൂ ഞാന്‍ 
കന്നിപ്പൂമെയ്യില്‍ നിറമേകും  മദമാടാന്‍ (മായപ്പൊന്‍മാനേ...)

തൊട്ടേനെ തൊട്ടില്ല 
എന്‍ മാനസവാടിയാകെത്തിരയുമ്പോള്‍ 
കണ്ടേനെ കണ്ടില്ല 
കണ്ണായിരമേകി നിന്നെത്തിരയുമ്പോള്‍ 
ഞാനെന്‍ കൈമെയ് മറന്നു കസ്തൂരിപ്പൊന്മാനെ
ദേവാംഗന നീന്തുന്നൊരു പാല്‍ക്കടല്‍ കരയില്‍ 
നിന്നെമെരുക്കുവതാരോ ആരോ പോറ്റുവതാരോ
എന്നിനി എന്നില്‍ കനിയും പകരും മൃഗമദതിലകം  (മായപ്പൊന്‍മാനേ...)

അന്നൊരു നാള്‍ കേട്ടൂ ഞാന്‍ 
ഒരു മോഹന രാഗമായ് നീ നിറയുമ്പോള്‍ 
പണ്ടൊരു നാള്‍ കണ്ടൂ ഞാന്‍ 
പ്രിയ സീതയെ നീ മയക്കിയ വര്‍ണങ്ങള്‍ (അന്നൊരു നാള്‍...)
ആരും കാണാതെ വളര്‍ത്താം ഞാന്‍ 
കൊതി തീരെ തളിരേകാം
പൂന്തിങ്കള്‍പ്പെണ്ണാളിന്‍ കണ്മണിക്കുഞ്ഞേ 
നീയെന്‍ നെഞ്ചിലുറങ്ങൂ പുള്ളിക്കോടിയുടുക്കൂ
നിന്നിലെ മായാ ലോകം പകരാന്‍ കരളിലൊതുങ്ങൂ (മായപ്പൊന്‍മാനേ...)

ഇന്ദുലേഖ കണ്‍തുറന്നു


ചിത്രം      : ഒരു വടക്കന്‍ വീരഗാഥ 
രചന       : കൈതപ്രം 
സംഗീതം : ബോംബെ രവി 
ഗായകര്‍ : യേശുദാസ് 

ഇന്ദുലേഖ കണ്‍തുറന്നു ഇന്നുരാവും സാന്ദ്രമായ് (2)
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്‍റെ തേരിലേറ്റി (2)
ഇന്ദുലേഖ കണ്‍തുറന്നു ഇന്നുരാവും സാന്ദ്രമായ് 

എവിടെ സ്വര്‍ഗ്ഗ കന്യകള്‍ 
എവിടെ സ്വര്‍ണ ചാമരങ്ങള്‍ (എവിടെ സ്വര്‍ഗ്ഗ...)
ആയിരം ജ്വാലാ മുഖങ്ങളായി 
ധ്യാനമുണര്‍ത്തും തുടി മുഴങ്ങി  (ഇന്ദുലേഖ ...)

ആരുടെ മായാമോഹമായ് 
ആരുടെ രാഗ ഭാവമായ് (ആരുടെ മായാ....)
ആയിരം വര്‍ണ രാജികളില്‍ 
ആതിരരജനി അണിഞ്ഞൊരുങ്ങി  (ഇന്ദുലേഖ ...)

ഉണ്ണി ഗണപതി തമ്പുരാനേ


ചിത്രം      : ഒരു വടക്കന്‍ വീരഗാഥ 
രചന       : കൈതപ്രം 
സംഗീതം : ബോംബെ രവി 
ഗായകര്‍ : കെ എസ് ചിത്ര, ആശാലത, കോറസ് 

ഉണ്ണി ഗണപതി തമ്പുരാനേ
അങ്ക കരിനാഗ ദൈവങ്ങളേ   (2)
നെടുതാലിഭാഗ്യം കൊടുക്കവേണം 
ചെന്നേടം ചെന്ന് ജയിക്കവേണം (2)  (ഉണ്ണി ഗണപതി ...)

ആണുണ്ട് തൂണുണ്ട് തൃക്കയ്യുണ്ട്
തൂണിന്മേലായിരം  ചെമ്പഴുക്കാ 
ആണും തുണയുമേ ചേര്‍ത്തുകൊണ്ട് 
ആദിത്യ ചന്ദ്രര് സാക്ഷിയാകെ 
അഞ്ചാം വയസില്‍ കാതുകുത്തി 
ഏഴാം വയസില്‍ എഴുത്തിരുത്തി 
വിദ്യകളൊക്കെ തികഞ്ഞവര് 
പത്താം വയസിലോ താലികെട്ട് 
തെയ് തെയ് തെയ് തെയ് തിത്തെയ് 
തെയ് തെയ് തെയ് തെയ് (2)

ഇവരല്ലോ ചേകോരായ് വളരേണ്ടോര്
ഇവരല്ലോ വാള്‍ത്തലേല്‍ ചോറുള്ളോര് 
ഇവരല്ലോ ചമയം ചമയേണ്ടോര് 
ഇവരല്ലോ പൊന്‍വിളക്കാകേണ്ടോര് 

ഇവരല്ലോ കടകം തിരിയേണ്ടോര് 
ഇവരല്ലോ അങ്കം ജയിക്കേണ്ടോര് 
ഇവരല്ലോ മാംഗല്യം കൊള്ളേണ്ടോര് 
ഇവരല്ലോ കൂടെപ്പുലരേണ്ടോര് (അഞ്ചാം വയസില്‍...)

പൂത്താലം വേണം പൂ പത്തും വേണം 
ആണായിരം തുണ പോകേണം 
താംബൂലം വേണം നീലോലം വേണം 
പെണ്ണായിരം തുണ പോകേണം 
പൂത്താലം വേണം പൂ പത്തും വേണം 
അക്കളിയിക്കളി കോല്‍കളി വേണം 
അത്തിരി ഇത്തിരി പൂത്തിരി വേണം (അക്കളിയിക്കളി ...)
ആണായിരം തുണ പോകേണം (പൂത്താലം വേണം...)

2012, ജൂലൈ 6, വെള്ളിയാഴ്‌ച

വിരലൊന്നു മുട്ടിയാല്‍


ചിത്രം           : ഡോക്ടര്‍ 
രചന            : പി ഭാസ്കരന്‍  
സംഗീതം     : ജി ദേവരാജന്‍ 
ഗായിക      : പി ലീല 



വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവീണക്കമ്പികളേ
ആനന്ദ മാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ ഗാനം നിര്‍ത്തരുതേ 
നിങ്ങളുടെ ഗാനം നിര്‍ത്തരുതേ 


കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന 
കനകച്ചിലങ്കകളേ കനകച്ചിലങ്കകളേ 
കലയുടെ വാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍ 
കാലില്‍ പിടിക്കരുതേ നിങ്ങളെന്നെ 
മാടിവിളിക്കരുതേ                                 (വിരലൊന്നു മുട്ടിയാല്‍ )


കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന 
കദളിത്തൈവാഴകളേ  കദളിത്തൈവാഴകളേ 
മഴയൊന്നു വീണാല്‍ കളിയാട്ടം നിര്‍ത്തി 
മണ്ണില്‍ പതിക്കരുതേ മതിമറന്നു 
മണ്ണില്‍ പതിക്കരുതേ                             (വിരലൊന്നു മുട്ടിയാല്‍ )

ഓര്‍മതന്‍ വാസന്ത നന്ദനത്തോപ്പില്‍

ചിത്രം       : ഡെയ്സി 
രചന        : ഷിബു ചക്രവര്‍ത്തി 
സംഗീതം  : ശ്യാം 
ഗായകന്‍ : യേശുദാസ് 



ഓര്‍മതന്‍ വാസന്ത നന്ദനത്തോപ്പില്‍ 
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം 
ഡെയ്സീ... ഡെയ്സീ.... ഡെയ്സീ....
ല ല ല ല ലാ ലാ 
എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍ 
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം 


നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും 
ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം 
വ്യോമാന്തരത്തിലെ സാന്ധ്യ നക്ഷത്രങ്ങള്‍ 
പ്രേമാര്‍ദ്രയാം നിന്‍റെ നീല നേത്രങ്ങള്‍ 
ഡെയ്സീ... ഡെയ്സീ.... ഡെയ്സീ....
ല ല ല ല ലാ ലാ 


കവിളത്തു കണ്ണുനീര്‍ ചാലുമായ് നീയെന്‍ 
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും 
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി 
നരജന്മ മരുഭൂവില്‍ അലയുന്നു നീളെ 
ഡെയ്സീ... ഡെയ്സീ.... ഡെയ്സീ....
ല ല ല ല ലാ ലാ