2012, ജൂൺ 27, ബുധനാഴ്‌ച

ചെമ്പാവു പുന്നെല്ലിന്‍


രചന :  റഫീഖ് അഹമ്മദ് 
സംഗീതം : ബിജിബാല്‍
ഗായിക : പുഷ്പവതി 
ചിത്രം : സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍




തന തിന്ന താനാ തിന്ത താനാ തിന്ന തിന്തിന്നോം 
തന തിന്ന താനാ തിന്ന താനാ തിന്ന തിന്തിന്നോം 

ചെമ്പാവു പുന്നെല്ലിന്‍ ചോറോ 
നിന്‍റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ     (തന തിന്ന ....)

മുളകരച്ചൊരുക്കിയ പരല്‍ മീനിന്‍ കറി കൂട്ടീ-
ട്ടെരിവ് കൊണ്ടിടംകണ്ണു തുടിച്ചവനേ              (തന തിന്ന ....)

പഞ്ചാരപ്പാലട പ്രഥമന്‍ 
തൂശനിലതന്നില്‍ വിളമ്പുമ്പോള്‍ ഒഴുകിടാതെ 
വലംകയ്യാല്‍ ഇടംകയ്യാല്‍  വടിച്ചിട്ടും തടുത്തിട്ടും 
പ്രണയം പോല്‍ പരക്കുന്ന മന:പ്പായസം 

മൂവാണ്ടന്‍ മാവിന്‍റെ കുളിര് 
വേനല്‍ കനലൂട്ടി വിരിഞ്ഞൊരു കനകച്ചെപ്പ്
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ

പഴം പുളിശ്ശേരി ചാറില്‍ പിടിക്കുമ്പോള്‍ വഴുക്കണ 
മധുരമാം പഴം പോലെ വലക്കുന്നോളേ               (തന തിന്ന ....)

വരിക്കപ്പൊന്‍ ചക്കേടെ മടല് 
കൊത്തി നനുനനെയരിഞ്ഞിട്ടങ്ങുടച്ചൊരുക്കി
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ


പഴുത്ത പ്ലാവിലകൊണ്ടു കയില്‍ കുത്തി ചുടുകഞ്ഞി
കുടിക്കുമ്പോള്‍ വിയര്‍പ്പാറ്റാനടുത്തുവായോ      (തന തിന്ന ....)

വേണ്മേഘപ്പത്തിരി താളില്‍ 
നല്ല താറാവിന്‍ ചൂടുള്ള നാടന്‍ കറി വേണ്ടേ 
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ


കുഴച്ചുടച്ചൊരുപിടി പിടിക്കുവാന്‍ വിളമ്പട്ടെ 
മുളം കുറ്റി നിറഞ്ഞ പുട്ടൊരിക്കല്‍ കൂടി               (തന തിന്ന ....(4))



ശര്‍ക്കര പന്തലില്‍



രചന        : വയലാര്‍ 
സംഗീതം : ദേവരാജന്‍ 

ഗായിക  : എ പി കോമള
നാടകം   : കതിരുകാണാക്കിളി (KPAC)



ശര്‍ക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ 
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ് 
വന്നുനില്‍ക്കാനൊരു മോഹം 
ശര്‍ക്കര  പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ 

ദാഹിച്ചു മോഹിച്ചു നിന്‍ പ്രേമയമുനയില്‍ 
താമര വള്ളം തുഴയാം ( ദാഹിച്ചു )
കരളിലുറങ്ങും കതിര്‍കാണാക്കിളി 
കാത്തിരിപ്പൂ നിന്നെ 
കാത്തിരിപ്പൂ നിന്നെ  (ശര്‍ക്കര 

 വീണുടയാതെയിരിക്കാന്‍ ജീവിത 
വീണതരാം ഞാന്‍ കയ്യില്‍ 
കനക സ്മരണകള്‍ നീട്ടിയ നെയ്ത്തിരി 
കാഴ്ച വയ്ക്കാം മുന്നില്‍ 

ഹൃദയം നിറയെ സ്വപ്നവുമായ് നീ 
മധുരം കിള്ളിത്തരുമോ (ഹൃദയം )
വിജനലതാ ഗൃഹ വാതിലില്‍ വരുമോ 
വീണമീട്ടിത്തരുമോ വീണമീട്ടിത്തരുമോ  (ശര്‍ക്കര (2 ) 

കളരിവിളക്കു തെളിഞ്ഞതാണോ

രചന           :  കെ ജയകുമാര്‍ ഐ എ എസ്
സംഗീതം     : ബോംബെ രവി 
ഗായകന്‍    : കെ എസ് ചിത്ര  
ചിത്രം          : ഒരു വടക്കന്‍ വീരഗാഥ 
വര്‍ഷം        : 1989





കളരി വിളക്ക് തെളിഞ്ഞതാണോ 
കൊന്നമരം പൂത്തുലഞ്ഞതാണോ 
മാനത്തൂന്നെങ്ങാനും വന്നതാണോ 
കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ
കളരി വിളക്ക് തെളിഞ്ഞതാണോ 

കാരിരുളൊത്ത മുടിയഴകും 
കാരിരുമ്പോടൊത്ത കൈക്കരുത്തും 
ശംഖു കടഞ്ഞ കഴുത്തഴവും 
മാറത്തു മാമ്പുള്ളി പോര്‍ച്ചുണങ്ങും
മാറത്തു മാമ്പുള്ളി പോര്‍ച്ചുണങ്ങും
മാനത്തൂന്നെങ്ങാനും വന്നതാണോ 
കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ

നാഗത്തളയിട്ട കാല്‍വടിവും 
ചൊവ്വൊത്ത ചേകോന്‍റെ മെയ്യഴകും
പടകാളി മുറ്റം നിറഞ്ഞു നില്‍ക്കും 
അങ്കക്കലയുള്ള വീരനാരോ 
മാനത്തൂന്നെങ്ങാനും വന്നതാണോ 
കുന്നത്ത് സൂര്യന്‍ ഉദിച്ചതാണോ

കളരി വിളക്ക് തെളിഞ്ഞതാണോ 
കൊന്നമരം പൂത്തുലഞ്ഞതാണോ 

ചന്ദന ലേപ സുഗന്ധം

രചന           :  കെ ജയകുമാര്‍ ഐ എ എസ്
സംഗീതം    : ബോംബെ രവി 
ഗായകന്‍   : കെ ജെ യേശുദാസ് 
ചിത്രം         : ഒരു വടക്കന്‍ വീരഗാഥ 
വര്‍ഷം       : 1989








ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ 
മൈ വര്‍ണ പ്പെട്ടി തുറന്നു കൊടുത്തത് യൌവനമോ ഋതു ദേവതയോ
യൌവനമോ ഋതു ദേവതയോ
ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ 

ചെങ്കദളീ മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചൂ
തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി മറ്റേതു ദേവനെ തേടി വന്നൂ 
മാറണി കച്ച കവര്‍ന്നു കാറ്റു നിന്നംഗപരാഗം നുകര്‍ന്നൂ
ആ ആ ആ ആ ആ
ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ 

മല്ലീസായകന്‍ തന്നയച്ചോ നിന്‍റെ അംഗോപാംഗ വിഭൂഷണങ്ങള്‍ 
പൂക്കില ഞൊറിവച്ചുടുത്തു നിന്‍ യൌവനം പുത്തരിയങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞൂ മുത്തടര്‍ന്നീ നഖ കാന്തി കവര്‍ന്നൂ (2)
ആ ആ ആ ആ ആ ആ
ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ 

ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ 
മൈ വര്‍ണ പ്പെട്ടി തുറന്നു കൊടുത്തത് യൌവനമോ ഋതു ദേവതയോ
യൌവനമോ ഋതു ദേവതയോ
ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ